Karnataka Crisis: Yediyurappa wins trust vote
കര്‍ണാടക നിയമസഭയില്‍ ബിഎസ് യെഡിയൂരപ്പ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയാണ് യെഡിയൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. ഇതോടെ കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് താത്കാലിക പരിഹാരം ആയിരിക്കുകയാണ്.കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു.